മൃഗങ്ങൾ പരസ്‌പരം ആക്രമിക്കുകയും കൊന്നു തിന്നാൻ വരുന്ന മൃഗത്തിന്റെ കൈയ്യിൽ നിന്നും ചെറിയ മൃഗങ്ങൾ സാഹസികമായി രക്ഷപ്പെടുന്ന നിരവധി വിഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി കൊണ്ടിരിക്കുന്നതും അത്തരം ഒരു വിഡിയോയാണ്. മരത്തിന് മുകളിലിരിക്കുന്ന കുരങ്ങനെയും കുഞ്ഞിനെയും പിടികൂടാനായി കയറുന്ന കടുവയുടെ വിഡിയോയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.

കുരങ്ങും കുഞ്ഞും ഒരു മരക്കൊമ്പിലിരിക്കെയാണ് കടുവ ഇവരുടെ നേർക്ക് അടുത്തത്. കുരങ്ങിനെ പിടിക്കാനായി കടുവയും കടുവയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന കുരങ്ങുമാണ് വിഡിയോയിലുളളത്. കടുവ വളരെ ശ്രമകരമായി കുരങ്ങിനടുത്തെത്തിയെങ്കിലും കുരങ്ങ് അവസരോചിതമായ ഇടപെടലുകളിലൂടെ മുന്നോട്ട് നീങ്ങുകയായിരുന്നു. മരക്കൊമ്പിൽ തൂങ്ങിയാടി പരിചയമുളള കുരങ്ങിന് മുന്നിൽ കടുവ തോറ്റു പോയി.

അവസാനം അടിതെറ്റി പൊത്തോന്ന് മരക്കൊമ്പിൽ നിന്ന് കടുവ താഴേ‌ക്ക് വീഴുകയായിരുന്നു കടുവ. നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം ഈ വിഡിയോ കണ്ട് കഴിഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ