ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയ തന്നെ കാണാൻ അപ്രതീക്ഷിതമായി ഭർത്താവ് എത്തിയപ്പോൾ സിഡ്നി കൂപ്പർക്ക് അത് വിശ്വസിക്കാനായില്ല. സന്തോഷത്താൽ അവൾ കരഞ്ഞുപോയി. യുഎസ് സൈനികനായ സ്കൈലർ കൂപ്പറാണ് സൈനിക വേഷത്തിലെത്തി ആശുപത്രിയിൽ ഭാര്യയ്ക്ക് സർപ്രൈസ് നൽകിയത്.

കൈയ്യിൽ ഇരട്ട കുട്ടികളുമായി ആശുപത്രി കിടക്കയിൽ ഇരിക്കുകയായിരുന്നു സിഡ്നി. പെട്ടെന്നാണ് ഭർത്താവ് കടന്നു വന്നത്. ഭർത്താവിന് അയയ്ക്കാനായി തന്റെ മൊബൈലിൽ മെസേജ് ടൈപ്പ് ചെയ്യുന്ന സമയത്താണ് അപ്രതീക്ഷിതമായി സ്കൈലർ കൂപ്പർ എത്തിയത്. ഭർത്താവിനെ കണ്ടതും സന്തോഷത്താൽ സിഡ്നി കരഞ്ഞുപോയി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ