ഭർത്താവിന്റെ ഫോൺ പരിശോധിക്കാൻ നൽകിയില്ലെങ്കിൽ താൻ പുഴയിൽ ചാടി ആത്മഹത്യ ചെയ്യുമെന്ന് പറയുന്ന യുവതിയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. ഭർത്താവിന്റെ ഫോൺ നൽകണമെന്ന് ആവശ്യപ്പെട്ട് യുവതി പുഴയ്ക്ക് നടുവിലുള്ള പൈപ്പിന് മുകളിൽ കയറി നിൽക്കുന്നു, ഫോൺ ആവശ്യപ്പെട്ട് അലമുറയിടുമ്പോൾ യുവതിയെ അനുനയിപ്പിക്കാൻ ഭർത്താവും , അമ്മയും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ശ്രമിക്കുന്നുണ്ട്. എന്നാൽ യുവതി ഭീഷണി തുടരുകയായിരുന്നു. ഇതിനിടെ പുഴയിലൂടെ ബോട്ടിലൂടെ എത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനെ കണ്ട യുവതിയുടെ ശ്രദ്ധ അതിലേക്ക് തിരിയുന്നു. പെട്ടെന്ന് ഭർത്താവ് പൈപ്പിന് മുകളിലൂടെ ഓടിയെത്തി യുവതി കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് ആത്മഹത്യ ശ്രമത്തിന് യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു കൊണ്ടു പോവുകയായിരുന്നു. ഈ ദൃശ്യങ്ങൾ ഇപ്പോൾ യുട്യൂബിന്റെ ടോപ് ട്രെന്റിങ്ങ് ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ