UDF, LDF, BJP ആര് ജയിക്കും? നടൻ ജയസൂര്യയുടെ ചോദ്യത്തിന് ഡിപ്ലോമാറ്റിക് ആയ ഉത്തരം നൽകുന്ന കൊച്ചുകുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

യുഡിഎഫ്, എൽ ഡിഎഫ്, ബിജെപി ഇവരിൽ ആരു ജയിക്കും എന്ന ചോദ്യത്തിന് ആദ്യം അറിയാൻ പാടില്ലെന്നാണ് കുട്ടി ഉത്തരം നൽകുന്നത്. എന്നാൽ ചോദ്യം ആവർത്തിച്ചപ്പോൾ, ‘റിസൽറ്റ് ഒക്കെ പറയാൻ തനിക്കു പ്രായമായിട്ടില്ലെന്ന്’ സമ്മതിക്കുകയാണ് കുട്ടിക്കുറുമ്പി. എപ്പോൾ പ്രായമാകും എന്ന ചോദ്യത്തിന് നാളെ പ്രായമാകും, അപ്പോൾ പറയാം എന്നും കുട്ടി ഉത്തരം നൽകുന്നുണ്ട്. നാളെ ഉച്ചയോടെ പ്രായമാകുമ്പോൾ പറയുമല്ലോ എന്നാണ് ജയസൂര്യയുടെ ചോദ്യം.

ജയസൂര്യ നായകനാവുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ലോക്‌സഭ ഇലക്ഷന്റെ വോട്ടെണ്ണൽ ദിവസത്തിൽ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത് ഇ ഫോർ എന്റർടെയിൻമെന്റ് ആണ്.

Lok Sabha Election results, Viral video, ലോക്‌സഭ ഇലക്ഷൻ വിജയം, വൈറൽ വീഡിയോ, cute baby video, cute baby funny video, Jayasurya, ജയസൂര്യ, election results, election results 2019 , election results india, india election results, india election results 2019

നിന്നോടല്ലേടാ എനിക്ക് പ്രായം ആയില്ല എന്ന് പറഞ്ഞെ, മോള് മാസ് ആണ്, നാളെ പറയാം എന്നാവും കുട്ടി ഉദേശിക്കുന്നത് എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Read more: താങ്കൾ അത് സാധിച്ചിരിക്കുന്നു; മോദിയെ അഭിനന്ദിച്ച് രജനീകാന്ത്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook