ബോളിവുഡിലെ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ നടി വിദ്യാ ബാലന്‍ നായികയായി എത്തുന്ന പുതിയ ചിത്രം തുമാരി സുലുവിന്റെ ടീസര്‍ പുറത്തിറങ്ങി. സുരേഷ് ത്രിവേണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേഹ ധുഫിയ, മാനവ് കൗല്‍, വിജയ് മൗര്യ, മലിഷ്‌ക, അഭിഷേക് ശര്‍മ്മ, സിന്ദു ശേഖരന്‍, സീമ തനേജ, തൃപ്തി ഖംകര്‍, ശാന്തനു തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ചിത്രത്തില്‍ ഒരും മുംബൈ വീട്ടമ്മയുടെ വേഷത്തിലാണ് വിദ്യാ ബാലന്‍ എത്തുന്നത്. ടി സീരീസിന്റെ ബാനറില്‍ ഭൂഷന്‍ കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിസംബര്‍ ഒന്നിന് റിലീസ് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ