ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയുടെ പോപ്പ്കോണ്‍ മോഷ്ടിച്ച മൂന്ന് വയസുകാരിയെ രാജകുമാരന്‍ കൈയോടെ പിടികൂടി. ഇന്നലെ നടന്ന ഇന്‍വിക്റ്റസ് ഗെയിമിനിടെയാണ് രസകരമായ സംഭവം നടന്നത്. പെന്‍ഷനിലായ വികലാംഗ സൈനിക ഉദ്യോഗസ്ഥരുടെ സിറ്റിംഗ് വോളിബോള്‍ ഫൈനലില്‍ രണ്ട് വയസുകാരിയായ എമിലി ഹെന്‍സനും മാതാവിനും അടുത്താണ് രാജകുമാരന്‍ ഇരുന്നത്.

കൈയിലുണ്ടായിരുന്ന പോപ്പ്കോണ്‍ കൊറിച്ച് കൊണ്ടായിരുന്നു രാജകുമാരന്‍ മത്സരം കണ്ടിരുന്നത്. എന്നാല്‍ രാജകുമാരന്റെ കണ്ണൊന്ന് തെറ്റിയപ്പോള്‍ കൊച്ചു എമിലി ഹെന്‍സന്‍ പോപ്പോകോണ്‍ എടുത്ത് കഴിക്കാന്‍ തുടങ്ങി. ആദ്യം കണ്ടില്ലെന്ന് നടിച്ച ഹാരി എന്നാല്‍ പോപ്പ്കോണ്‍ തീരുമെന്ന് ആയപ്പോള്‍ കൊച്ചു കവര്‍ച്ചക്കാരിയെ കൈയോടെ പിടികൂടി. സാക്ഷാല്‍ രാജകുമാരന്റെ പോപ്പ്കോണ്‍ കവര്‍ന്ന രണ്ട് വയസുകാരിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറി.

2011ല്‍ അഫ്ഗാനിസ്ഥാനിലുണ്ടായ സ്ഫോടനത്തില്‍ ഇരുകാലും നഷ്ടപ്പെട്ട ഉദ്യോഗസ്ഥനായ ഡേവിഡ് ഹെന്‍സന്റെ മകളാണ് എമിലി. മാതാവായ ഹൈലി ഹെന്‍സന്റെ മടിയിലിരുന്നായിരുന്നു എമിലി രാജകുമാരന്റേയും കാഴ്ച്ചക്കാരുടേയും മനം കവര്‍ന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ