ആർക്കും പിടികൊടുക്കാത്ത കൗശലം, എപ്പോഴും ഒരു മോഷ്ടാവിന്റെ സമ്പത്ത് അത് തന്നെയാണ്. ഇരുട്ടത്ത് മാത്രമല്ല പകൽ സമയത്തും ആരുടെയും ശ്രദ്ധ മറികടന്ന് മോഷ്ടിക്കാനറിയുന്നവരാണ് കള്ളന്മാർ.

പൊലീസിനെ എപ്പോഴും വലയ്ക്കുന്ന കള്ളന്മാരുടെ കൂർമ്മബുദ്ധിയാണ് എല്ലാ കാലത്തും ജനങ്ങൾ അവരെ കരുതിയിരിക്കാനുള്ള കാരണവും. എന്നാൽ പലപ്പോഴും ആരെയും ആർത്ത് ചിരിപ്പിക്കുന്ന മണ്ടത്തരങ്ങളുടെ കേന്ദ്രവും ഇവരാകാറുണ്ട്.

അത്തരമൊരു കാഴ്ചയാണ് ഇതും. ലോകത്തിലെ ഏറ്റവും വിഡ്ഢിയായ മോഷ്ടാവിന് ഒരു അവാർഡ് നൽകുന്നുണ്ടെങ്കിൽ അത് തീർച്ചയായും ഇയാൾക്ക് തന്നെയാകുമെന്ന് ഈ സിസിടിവി ദൃശ്യം കണ്ടാൽ മനസിലാകും.

ഒരു ഗാരേജിനുള്ളിൽ കയറാനുള്ള ശ്രമത്തിലാണ് ഈ മോഷ്ടാവെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തം. അതിനായി ഗാരേജിന്റെ ഒരു വശത്തെ ജനാല ഇളക്കിമാറ്റുകയാണ് അയാൾ.

തീർച്ചയായും ഈ മോഷ്ടാവിന്റെ പ്രവർത്തനത്തിൽ അപാകതകളില്ല. പക്ഷെ, അയാൾ ഇളക്കി അകത്തേക്ക് കയറിയ മുറിയ്ക്ക് വാതിലില്ലായിരുന്നുവെന്നതാണ് സത്യം. ഒരു വശത്തെ ചുവര് പൂർണ്ണമായും തുറന്ന നിലയിലായിരുന്നു.

വശം തുറന്നാലെന്താ എന്നല്ലേ ചിന്തിക്കുന്നത്. ഒരു ഒഴിഞ്ഞ ഹാളിനകത്ത് കയറി തിരിച്ചിറങ്ങേണ്ടി വരുന്ന കള്ളനെ പിന്നെ എന്ത് പേരിട്ടാണ് വിളിക്കുക. ഒരു ജനാല ഏറെ പണിപ്പെട്ട് ഇളക്കി അകത്ത് കയറിയ ശേഷം ഇളിഭ്യനായി പുറത്തേക്ക് വരികയാണ് കള്ളൻ.

പൂർണ്ണമായും ഒഴിഞ്ഞ മുറിക്കകത്ത് നിന്ന് ഒന്നും എടുക്കാനാവാതെ ഒഴിഞ്ഞ കൈയ്യുമായാണ് ആ കള്ളൻ പുറത്തേക്ക് വരുന്നത്. അവസാനം മോഷണ ശ്രമം ഉപേക്ഷിച്ച് പോകാൻ നേരവും ഹാളിന്റെ ഒരു വശത്തെ ചെറിയ വാതിൽ തുറക്കാനും കള്ളൻ ശ്രമിക്കുന്നുണ്ട്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook