സൗന്ദര്യം നിര്‍ണയിക്കുന്നത് അരക്കെട്ടിന്‍റെ വിസ്തീര്‍ണ്ണമല്ല. സൗന്ദര്യം നിര്‍ണയിക്കുന്നത് നെഞ്ചളവല്ല. സൗന്ദര്യം നിര്‍ണയിക്കുന്നത് വെളുപ്പല്ല. മൂന്നു മിനുറ്റ് നീണ്ട കവിതയിലൂടെ സൗന്ദര്യസങ്കല്‍പങ്ങള്‍ മാറ്റിമറിച്ചുകൊണ്ട് ഒരു ഒരു ‘ഫെയറി ടേല്‍’ തന്നെ തീര്‍ക്കുകയാണ് ആരണ്യ ജോഹര്‍ എന്ന പെണ്‍കുട്ടി.

നിറത്തില്‍, വെളുപ്പിലാണ് സൗന്ദര്യം എന്ന് വിശ്വസിച്ച ചെറുപ്പത്തില്‍ നിന്ന്. കറുപ്പില്‍ സൗന്ദര്യമില്ലെന്ന ഊട്ടിയുറപ്പിച്ച ബോധത്തില്‍ നിന്നുമുള്ള വിടുതലാണ് ആരണ്യ ജോഹറിന്‍റെയീ കവിത പറയുന്നത്. ഫെയര്‍ ആന്‍റ് ലൗലിയും വെളുപ്പിക്കാനുള്ള മറ്റു ക്രീമുകളും മറ്റെന്തിനെക്കാളും വിറ്റഴിക്കപ്പെടുന്ന കാലഘട്ടത്തില്‍ ഏറെ പ്രസക്തമാകുന്നുണ്ട് ഈ കവിത.

ഇഷ്ടം എല്ലാ നിറത്തിലും വലുപ്പത്തിലും വരും, എല്ലാ നിറത്തെയും വലുപ്പത്തേയും ഇഷ്ടപ്പെടാന്‍ സമയമായിരിക്കുന്നു എന്നു പറയുന്നിടത്താണ് ആരണ്യയുടെ കവിത അവസാനിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook