എസിക്ക് അകത്ത് നിന്നും ഇരയെ പിടിക്കാന്‍ പുറത്തേക്കു വരുന്ന പാമ്പിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. എലിയെ പിടിക്കാനായി എസിക്ക് പുറത്തേക്ക് ഇറങ്ങുന്ന പാമ്പിന്റെ ദൃശ്യങ്ങള്‍ വീട്ടുകാര്‍ തന്നെയാണ് പകര്‍ത്തിയത്.

പിന്നാലെ ഇത് സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തു. എലിയെ കടിച്ചെടുത്ത പാമ്പ് എസിക്ക് അകത്തേക്ക് തന്നെ പിന്‍വാങ്ങുകയും ചെയ്തു. സിംഗപൂരില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയതെന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ