ഫഹദ് ഫാസിൽ നായകനായി പുറത്തിറങ്ങുന്ന കാർബൺ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. സിനിമാ പ്രേമികളിൽ ആകാംക്ഷ ഉണർത്തും വിധം നിരവധി വിഷയങ്ങളെ ഒരേസമയം കോർത്തിണക്കിയാണ് ടീസർ സംവദിക്കുന്നത്.

നിധിയും, രാഹുകാലവും, മോഷണവും ജോലിയും കൂലിയും ഇല്ലാതെ തണ്ടലുമെല്ലാം ഒരേസമയം ടീസറിൽ ചർച്ചയാകുന്നുണ്ട്. ഒരു നല്ല കുടുംബചിത്രമാണെന്ന് തോന്നൽ തുടക്കത്തിൽ ഉണർത്തുന്ന ടീസർ പതിയെ കാടിന്റെ വന്യതയിലേക്ക് കാഴ്ചക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു.

കാട്ടിലൂടെയുള്ള ഫഹദിന്റെ യാത്രയിൽ പലപ്പോഴും ഭയം കാണിയെ പിടിച്ചുകുലുക്കും. മംമ്തയും ദിലീഷ് പോത്തനും നെടുമുടി വേണു, സൗബിൻ ഷാഹിർ, വിജയരാഘവൻ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.

മുന്നറിയിപ്പിനുശേഷം ഫഹദിനെ നായകനാക്കി വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് കാർബൺ. മംമ്ത മോഹൻദാസാണ് ചിത്രത്തിലെ നായിക. നേരത്തേ കോട്ടയം നഗരത്തിൽ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ