കോട്ടയം: ഇടഞ്ഞോടിയ ആന ചെളിയില്‍ താഴ്ന്നു. കോട്ടയം കാരാപ്പുഴയിലാണ് സംഭവം. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ താപ്പാനയുടെ സഹായത്തോടെയാണ് ആനയെ ചെളിയില്‍ നിന്നും കയറ്റിയത്.

വിശ്വനാഥന്‍ എന്ന ആനയാണ് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി വിരണ്ടോടി ചെളിയില്‍ പൂണ്ടത്. വൈകുന്നേരം മൂന്നരയോടെ ആനയെ പാര്‍പ്പിച്ചിരുന്ന കാരാപ്പുഴ മാളിക പീഡികയില്‍ നിന്നും വിരണ്ടോടിയ ആന ഒരു കിലോമീറ്റോളം അപ്പുറത്തുള്ള പാറക്കുളത്തെ ചെളിക്കുഴിയില്‍ വീഴുകയായിരുന്നു. ചെളിയില്‍ താഴ്ന്നതോടെ ആന തിരികെ കയറാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് വിനോദെന്ന് പേരുള്ള മറ്റൊരാനയെ കൊണ്ടുവന്ന് അഞ്ചോളം പാപ്പാന്‍മാര്‍ മണിക്കൂറുകളോളം ശ്രമിച്ചിട്ടാണ് ചെളിയില്‍ പൂണ്ട ആനയെ തിരികെ കയറ്റിയത്.

കടപ്പാട്: മീഡിയാ വൺ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook