പ്രായത്തേക്കാളും കൂടിയ പ്രവൃത്തികള്‍ ചെയ്യുന്ന കുട്ടികളോടായി ‘മൊട്ടേന്ന് വിരിയും മുമ്പേ’ എന്ന പ്രയോഗം നമ്മള്‍ ഉപയോഗിക്കാറുണ്ട്. പലപ്പോഴും അത് അതിശയോക്തി കലര്‍ത്തിയാണ് പറയാറുള്ളതെങ്കിലും ഇവിടെ ഒരു കുട്ടിയുടെ കാര്യത്തില്‍ ഒട്ടും അതിശയോക്തിയില്ലാതെ തന്നെ ഇത് പറയാം.

ഡോക്ടറുടെ കൈയിലുള്ള നവജാത ശിശുവാണ് കാലുകള്‍ ഉയര്‍ത്തി ചുവടുവെച്ച് നീങ്ങിയത്. ജനിച്ചതിന് നിമിഷങ്ങള്‍ക്കകമാണ് കുട്ടിയുടെ പ്രവൃത്തിയെന്നത് അത്ഭുതപ്പെടുത്തുന്നതാണ്. എവിടെ നിന്നാണ് ഈ വീഡിയോ റെക്കോര്‍ഡ് ചെയ്തതെന്ന് വ്യക്തമല്ല.

മെയ് 26ന് ഫെയ്സ്ബുക്കില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോ ലക്ഷക്കണക്കിന് പേരാണ് കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തത്. 9 മുതല്‍ 12 മാസം വരെ കഴിയുന്പോഴാണ് സാധാരണയായി കുട്ടികള്‍ നടന്നു തുടങ്ങുന്നത്. എന്നാല്‍ ജനിച്ചയുടനെ നടന്ന കുട്ടിയാണ് ഇപ്പോള്‍ ഓണ്‍ലൈനിലെ സംസാരവിഷയം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook