റോഷൻ മാത്യുവും പ്രയാഗ മാർട്ടിനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന വിശ്വാസപൂർവ്വം മൻസൂറിന്റെ ട്രെയിലർ പുറത്തിറങ്ങി. പി.ടി.കുഞ്ഞുമുഹമ്മദാണ് വിശ്വാസപൂർവ്വം മൻസൂർ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് പി.ടി.കുഞ്ഞുമുഹമ്മദ് തന്നെയാണ്. രണ്ട് മിനിറ്റിൽ താഴെയുളള ട്രെയിലറാണ് പുറത്തിറക്കിയിരിക്കുന്നത്.

ആനന്ദത്തിലൂടെ ശ്രദ്ധേയനായ നടനാണ് റോഷൻ മാത്യു. റോഷൻ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രമെന്ന പ്രത്യേകതയും വിശ്വാസപൂർവ്വം മൻസൂറിനുണ്ട്. സിനിമയിലെ ഗാനങ്ങൾ ഇതിന് മുൻപ് പുറത്തിറങ്ങിയിരുന്നു.

വെർജിൻ പ്ളസ് മൂവീസ് അവതരിപ്പിക്കുന്ന ചിത്രമാണ് വിശ്വാസപൂർവ്വം മൻസൂർ. രഞ്ജി പണിക്കർ, ആശ ശരത്, ലിയോണ ലിഷോയ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളായെത്തുന്നത്. കെ.വി.മോഹനൻ ആണ് സിനിമയുടെ നിർമ്മാതാവ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook