കമൽഹാസൻ നായകനാവുന്ന വിശ്വരൂപം 2 വിന്റെ ട്രെയിലർ പുറത്തിറങ്ങി. 2013 ൽ പുറത്തിറങ്ങിയ വിശ്വരൂപത്തിന്റെ രണ്ടാം ഭാഗമാണ് വിശ്വരൂപം 2. കമല്‍ഹാസന്‍ തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ പൂജ കുമാർ, ആൻഡ്രിയ, ശേഖർ കപൂർ, ആനന്ദ് മഹാദേവൻ എന്നിവരാണ് മറ്റു താരങ്ങൾ. ആസ്കര്‍ പ്രൊഡക്ഷൻസും കമൽഹാസനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഓഗസ്റ്റ് 10ന് ചിത്രം തിയറ്ററുകളിലെത്തും.

വിശ്വരൂപം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഒരു സ്‌പൈ ത്രില്ലര്‍ ചിത്രമായിരുന്നു. മുസ്‌ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നാരോപിച്ച് തമിഴ്‌നാട്ടിലെ ചില സംഘടനകള്‍ സിനിമയ്ക്ക് എതിരെ രംഗത്തുവന്നിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ