ഹിസ്റ്ററി ഓഫ് ജോയ്’ലെ ആദ്യ ഗാനം റിലീസ് ചെയ്തു. “ആരോമലേ” എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ഹിഷാം അബ്ദുള്‍ വഹാബാണ്. ഹരിനാരായണൻ ബി.കെയുടെ വരികൾക്ക് ജോവി ജോർജ് സുജോ സംഗീതം നൽകിയിരിക്കുന്നു.

സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ‘ഹിസ്റ്ററി ഓഫ് ജോയ്’. നടൻ വിഷ്ണു ഗോവിന്ദൻ സംവിധാനത്തിലേക്ക് ചുവട് വയ്ക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഇത്. സായികുമാർ, ശിവകാമി, അപർണ, ലിയോണ ലിഷോയ്, വിനയ് ഫോർട്ട്, ജോജു ജോർജ് എന്നിവരും അഭിനയിക്കുന്നുണ്ട്.

വിഷ്ണു ഗോവിന്ദനും അനൂപ് പിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രതീഷ് ഛായാഗ്രഹണവും അഭിലാഷ് വിശ്വനാഥ്‌ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. മ്യൂസിക് 247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ. നവംബർ 24ന് തിയേറ്ററുകളിൽ എത്തുന്ന ‘ഹിസ്റ്ററി ഓഫ് ജോയ്’ ശിവപാർവതി ഫിലിംസിന്റെ ബാനറിൽ കലഞ്ഞൂര്‍ ശശികുമാറാണ് നിർമിച്ചിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ