ട്രെയിൻ കടന്ന് പോകുമ്പോൾ റെയിൽവേ ക്രോസുകളിൽ സുരക്ഷ വേലികൾക്ക് പിന്നിൽ യാത്രക്കാർ കാത്തുനിൽക്കാറാണ് പതിവ്. എന്നാൽ ട്രെയിൻ കടന്ന് പോകുമ്പോൾ അലക്ഷ്യമായി സഞ്ചരിച്ച യാത്രക്കാരി അദ്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോ വൈറലായിരിക്കുകയാണ്. ന്യൂസിലാൻഡിലെ ഓക്ക്ലൻഡിലാണ് സംഭവം. നഗരത്തിനടുത്തുള്ള റെയിൽവേ ക്രോസിലൂടെ പലരും ചിലർ കടന്നു പോകുന്നു.എന്നാൽ ട്രെയിൻ കടന്ന് വരുന്നത് ശ്രദ്ധിക്കാതെ എതിർ ദിശയിലേക്ക് നോക്കി ഒരു സ്ത്രീ കടന്ന് പോകുന്നു. തലനാരിഴയ്ക്കാണ് ആ സ്ത്രീയെ തട്ടാതെ ട്രെയിൻ കടന്ന് പോയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ