പ്രശസ്ത ഗായകനും ഗാനരചയിതാവുമായ എഡ് ഷീരന്റെ ഷേപ് ഓഫ് യൂ എന്ന ഗാനത്തിനൊപ്പം ചുവടുകൾ വയ്ക്കുന്ന യുവതികളുടെ വീഡിയോയാണ് ഇപ്പോൾ നവമാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം. നൃത്തസംവിധായികയും മോഡലും നർത്തകിയുമായ സൊനാലി ഭാദുരിയയാണ് ഇതിനു പിന്നിൽ. വിജേത എന്ന തന്രെ സുഹൃത്തിനൊപ്പമാണ് സൊനാലി ചുവട്‌വെക്കുന്നത്. ഒന്നര മിനുറ്റുള്ള വീഡിയോ ഒരു ദിവസം കൊണ്ട് ലക്ഷക്കണക്കിന് പേരാണ് കണ്ടത്. ഡെനിം ഷോർട്ജീൻസും വെള്ള ടീഷർട്ടും, ഷൂസുമിട്ട് ഹിപ് ഹോപ് ശൈലിയിൽ ഇരുവരും ആടിത്തകർക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ