മണിക്കൂറുകളായി ട്രെയിൻ കാത്തുനിന്ന യാത്രക്കാരെ കുളിപ്പിച്ചുകൊണ്ട് ഒരു കിടിലൻ എന്‍ട്രി. മുംബൈയിലെ നാല്‍സോപാര റയില്‍വെ സ്റ്റേഷനിലാണ് സംഭവം. ട്രെയിൻ യാത്രക്കാരെ നനച്ച വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കനത്ത മഴ കാരണം നഗരത്തിലെ റയില്‍വെ പാളങ്ങളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ട്രയിനുകളെല്ലാം വേഗത കുറച്ചാണ് പോകുന്നത്. എന്നാല്‍ ഇതു വകവയ്ക്കാതെയായിരുന്നു നാല്‍സോപര സ്റ്റേഷനിലേക്കുള്ള ട്രെയിനിന്റെ എന്‍ട്രി. ട്രെയിന്‍ വരുന്നതു കണ്ട് യാത്രക്കാര്‍ മാറുന്നതിന് മുന്‍പ് തന്നെ വെള്ളം തെറിപ്പിച്ചുകഴിഞ്ഞിരുന്നു. ഒന്‍പത് ലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടത്.

കടപ്പാട്: എൻഡിടിവി

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ