ധ്യാൻ ശ്രീനിവാസന്റെ വിവാഹ സൽക്കാരത്തിന് വിനീത് ശ്രീനിവാസൻ ആലപിക്കുന്ന ഗാനം നവമാധ്യമങ്ങളില്‍ വൈറലാകുന്നു. പാട്ട് തുടങ്ങുന്നതിന് മുമ്പ് വിനീത് പറയുന്ന വാക്കുകൾ കൈയടികളോടെയാണ് സദസ് സ്വീകരിക്കുന്നത്. അച്ഛനായ ശ്രീനിവാസനും സഹോദരന്‍ ധ്യാനും സമീപത്ത് കാണാം.

ഇത്തരത്തിൽ ഒരു വിവാഹം താൻ ആദ്യമായാണ് കാണുന്നതെന്നു പറഞ്ഞാണ് വിനീത് തുടങ്ങുന്നത്. “എന്റെ വിവാഹത്തിന് പൂജാരി ഉണ്ടായിരുന്നു. എന്നാല്‍ ധ്യാനിന്റെ വിവാഹത്തിന് അങ്ങനെയൊന്നും വേണ്ടെന്ന് അച്ഛന്റെ തീരുമാനം ആയിരുന്നു. ധ്യാനിന്റെ വധു ക്രിസ്ത്യാനിയാണ്. ധ്യാന്‍ ഹിന്ദുവാണ്.

അതുകൊണ്ടുതന്നെ പാട്ട് ഒരു മാപ്പിളപ്പാട്ട് ആകുന്നതാണ് നല്ലതെന്നും പറഞ്ഞാണ് വിനീത് പാട്ട് പാടുന്നത്. ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലെ വിനീതിന്റെ ആദ്യ ഹിറ്റായ ‘എന്റെ ഖല്‍ബിലെ വെണ്ണിലാവ് നീ..’ എന്ന ഗാനമാണ് വിനീത് ആലപിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ