മാത്യു മഞ്ഞൂരാന്‍ എന്ന റിട്ടയേര്‍ഡ് പൊലീസ് ഓഫിസറുടെ ത്രസിപ്പിക്കുന്ന കഥയുമായെത്തുന്ന വില്ലന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. മഞ്ജു വാര്യരും മോഹന്‍ലാലുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തന്റെ ഫെയ്സ്ബുക്ക് പേജ് വഴി മോഹന്‍ലാല്‍ തന്നെയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. ബി.ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ സംവിധാനം. കേന്ദ്ര കഥാപാത്രമായി എത്തുന്ന മോഹന്‍ലാലിന്റെ സാള്‍ട്ട് ആന്‍ഡ് പെപ്പെര്‍ ഗെററ്റപ്പിലുള്ള പോസ്റ്ററും ടീസറും ഗാനങ്ങളുമെല്ലാം ആരാധകര്‍ നെഞ്ചേറ്റി കഴിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ