തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിക്രമിന്റെ മകളും ഡിഎംകെ തലവന്‍ കരുണാനിധിയുടെ കൊച്ചു മകനും വിവാഹിതരായി. ഒക്ടോബർ 30 നായിരുന്നു വിവാഹം. 2016ലാണ് അക്ഷിതയുടെയും മനു രഞ്ജിത്തിന്റെയും വിവാഹ നിശ്ചയം കഴിയുന്നത്.

ഗോപാല്‍പുരത്തെ കരുണാനിധിയുടെ കുടുംബവീട്ടില്‍ വച്ചായിരുന്നു വിവാഹം നടന്നത്. വിവാഹ നിശ്ചയം പോലെ തന്നെ വളരെ ലളിതമായാണ് വിവാഹവും നടന്നത്. അടുത്ത കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും മാത്രമായിരുന്നു വിവാഹനിശ്ചയത്തിന് ക്ഷണിച്ചിരുന്നത്. സംവിധായകന്‍ ശങ്കറും ഉദയനിധി സ്റ്റാലിനും അന്ന് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook