വിജയ് സേതുപതിയെ മെരുക്കാൻ പൊലീസായി മാഡിയെത്തുന്നു. വിജയ് സേതുപതിയും മാധവനും ഒന്നിക്കുന്ന വിക്രം വേദയുടെ ടീസറെത്തി. നല്ല ആക്ഷൻ ത്രില്ലറായിരിക്കും ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. മാധവനും വിജയ് സേതുപതിയും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് വിക്രം വേദ.

വിക്രമാദ്യത്യൻ( മാധവൻ) എന്ന പൊലീസ് ഉദ്യോഗസ്ഥനും വേദ (വിജയ് സേതുപതി) യെന്ന അധോലോകനായകനും തമ്മിലുളള പോരാട്ടമാണ് വിക്രം വേദ. വലിയൊരിടവേളയ്‌ക്ക് ശേഷമാണ് മാധവൻ വീണ്ടും പൊലീസ് വേഷത്തിലെത്തുന്നത്. വിജയ് സേതുപതി ആദ്യമായി വില്ലൻ വേഷത്തിലെത്തുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.

ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്ററുകൾ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സാൾട്ട് ആന്റ് പെപ്പർ ലുക്കിലാണ് വിജയ് സേതുപതിയെത്തുന്നത്.

ഇരട്ട സംവിധായകരായ ഗായ‌ത്രി- പുഷ്‌കർ എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വരലക്ഷ്‌മി ശരത്കുമാർ, ശ്രദ്ധ ശ്രീനാഥ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. സാം സി.എസാണ് സംഗീതം നൽകിയിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ