തിയറ്ററുകളിൽ പ്രേക്ഷകരെ കിടിലം കൊള്ളിച്ച വിക്രം വേദയുടെ ബിജിഎം അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ചിത്രത്തിന്രെ ട്രെയിലറും, ടീസറും ഇറങ്ങിയപ്പോഴും പടത്തോടൊപ്പം ഈ പാട്ടിനും കൂടി വേണ്ടിയാണ് പ്രേക്ഷകര്‍ കാത്തിരുന്നത്. മലയാളിയായ സാം സിഎസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. വിജയ് സേതുപതിയും മാധവനും തകര്‍ത്തഭിനയിച്ച വിക്രം വേദ ഇതിനോടകം തന്നെ സൂപ്പർ ഹിറ്റായിക്കഴിഞ്ഞു. ത്രില്ലർ തീം കൊണ്ടും കഥകൊണ്ടും വിസ്മയിപ്പിച്ച ചിത്രത്തിലെ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും ശ്രദ്ധേയമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ