തമിഴിന്‍റെ സ്വന്തം മാഡിയും(മാധവന്‍) വിജയ്‌ സേതുപതിയും മുഖ്യവേഷത്തിലെത്തുന്ന ചിത്രമാണ് വിക്രം വേദ. പുഷ്കര്‍-ഗായത്രി സംവിധാനം ചെയ്ത ചിത്രത്തിനു സംഗീതം നല്‍കിയിരിക്കുന്നത് സാം സിഎസ് ആണ്. പക്ഷെ ചിത്രം മലയാളികളുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത് ഇപ്പോള്‍ മറ്റൊരു കാരണം കൊണ്ടാണ്. മോഹന്‍ലാലും ശ്രീനിവാസനും മുഖ്യവേഷങ്ങളില്‍ എത്തിയ പ്രിയദര്‍ശന്‍ ചിത്രമായ ‘മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു’ എന്ന ചിത്രത്തിലെ സംഗീതവുമായുള്ള സാമ്യമാണ് വിക്രം വേദയെ കേരളത്തില്‍ ട്രെന്‍ഡിങ്ങ് ആക്കിയിരിക്കുന്നത്. ഔസേപ്പച്ചന്‍ സംഗീതം നല്‍കിയിരിക്കുന്ന ചിത്രത്തിലെ തമാശ രംഗത്തിലെ പശ്ചാത്തല സംഗീതത്തിനാണ് വിക്രം വേദയുടെ പശ്ചാത്തല സംഗീതവുമായി അസാമാന്യ സാമ്യമുള്ളത്. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് വിക്രം വേദ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ