‘കാക്ക മുട്ടെ’, ‘കുട്രമേ തണ്ടനൈ’, ടആണ്ടവൻ കട്ടളൈട എന്നീ സിനിമകൾക്കുശേഷം എം.മണികണ്‌ഠൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ടകടൈസി വ്യവസായിട. ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. നിഷ്‌കളങ്കനായ ഒരു കർഷകനും അദ്ദേഹത്തിന്റെ മകനും തമ്മിലുളള ബന്ധത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. കർഷകനായി നല്ലണ്ടിയും മകനായി വിജയ് സേതുപതിയും ചിത്രത്തിലെത്തുന്നു.

Read Also: വിജയ് സേതുപതിയും മഞ്ജു വാരിയറും ഒന്നിക്കുന്നു?

വളരെ വ്യത്യസ്ത ലുക്കിലാണ് വിജയ് സേതുപതി ചിത്രത്തിലെത്തുന്നത്. എപ്പോഴും വ്യത്യസ്ത വേഷങ്ങൾ തിരഞ്ഞെടുക്കുന്ന വിജയ് സേതുപതിയുടെ കരിയറിലെ മികച്ചൊരു കഥാപാത്രമായിരിക്കും ടകടൈസി വ്യവസായിടലേത്. യോഗി ബാബുവാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook