വിജയ് സേതുപതി നായകനാവുന്ന ജുങ്ക സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ സയ്യേശയും മഡോണ സെബാസ്റ്റ്യനുമാണ് നായികമാർ. യോഗി ബാബു മറ്റൊരു പ്രധാന വേഷത്തിലുണ്ട്.

മൂന്നു മിനിറ്റോളം ദൈർഘ്യമുളള ട്രെയിലറിൽ നിറഞ്ഞുനിൽക്കുന്നതും കോമഡി രംഗങ്ങളാണ്. വളരെ വ്യത്യസ്‌തമായ ഗെറ്റപ്പിലാണ് വിജയ് സേതുപതി ചിത്രത്തിലുളളത്. ഡോൺ ആയിട്ടാണ് വിജയ് സിനിമയിൽ വേഷമിട്ടിരിക്കുന്നത്. രൗദ്രം, ഇതർക്കുതാനെ ആസപ്പട്ടായ് ബാലകുമാര, കഷ്മോര എന്നീ സിനിമകൾക്കുശേഷം ഗോകുൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജിങ്ക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ