വിജയ് ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ പുതിയ ചിത്രം ‘സർക്കാറി’ന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി. തമിഴിലെ ഹിറ്റ് സംവിധായകനായ എ.ആർ.മുരുകദോസാണ് ചിത്രത്തിന്റെ സംവിധായകൻ. തുപ്പാക്കി, കത്തി തുടങ്ങിയ സിനിമകളിൽ ഇരുവരും ഒന്നിച്ചിരുന്നു. അതിനാൽ വിജയ് ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് സർക്കാർ.

സൺ ടിവിയാണ് സർക്കാരിന്റെ പ്രൊമോ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. 27 സെക്കന്റ് ദൈർഘ്യമുള്ള പ്രൊമോ വീഡിയോയിൽ വിജയ്‌യും കീർത്തി സുരേഷും തമ്മിലുള്ള ഗാന രംഗവും, വിജയ്‌യുടെ സംഘട്ടന രംഗങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആരാധകർ കാത്തിരിക്കുന്ന തരത്തിലെ മാസ്സ് സിനിമയായിരിക്കും സർക്കാരെന്ന് സൂചന നൽകുന്നുണ്ട് പ്രൊമോ വീഡിയോയിൽ.

സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിൽ എ.ആർ.റഹ്മാനാണ് സംഗീതം സംവിധാനം ചെയ്യുന്നത്. കീർത്തി സുരേഷ്, വരലക്ഷ്മി ശരത് കുമാർ എന്നിവരാണ് നായികമാർ. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ഗപ്പി, അങ്കമാലി ഡയറീസ്സ് തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook