ദളപതി വിജയ്‌യുടെ ബിഗിൽ സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. ആക്ഷനും പ്രണയവും സ്പോർട്സും ഒത്തുചേർന്ന സിനിമയാണ് ബിഗിലെന്നു ട്രെയിലറിൽനിന്നും വ്യക്തം. വിജയ് ആരാധകരെ നിരാശരാക്കാതെ മാസ് എന്റർടെയിനറായിട്ടാണ് ചിത്രം ഒരുക്കിയിട്ടുളളത്.

Read Also: നയൻതാര വളരെ ഫ്രണ്ട്‌ലി, ഒപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യം: റെബ മോണിക്ക ജോൺ

ഹിറ്റ് ചിത്രങ്ങളായ തെറിക്കും മെര്‍സലിനും ശേഷം വിജയ്‌യും ആറ്റ്‌ലിയും ഒരുമിക്കുന്ന ചിത്രമാണ് ‘ബിഗിൽ’. നയന്‍താര നായികയാവുന്ന ചിത്രം ഒരു ഫുട്‌ബോള്‍ കോച്ചിന്റെ കഥയാണ് പറയുന്നത്. ബിഗിലില്‍ നയന്‍താരയുടെ കഥാപാത്രത്തിന്റെ പേര് എയ്ഞ്ചല്‍ എന്നാണ്. ബിഗിലെന്നും മൈക്കിളെന്നുമാണ് വിജയ്‌യുടെ കഥാപാത്രത്തിന്റെ പേര്. ഒക്ടോബർ 27 ന് ദീപാവലി റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുക.

വിവേക്, പരിയേറും പെരുമാള്‍ ഫെയിം കതിര്‍, യോഗി ബാബു, റോബോ ശങ്കര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. എജിഎസ് എന്റര്‍ടെയ്‌മെന്റാണ് നിര്‍മ്മാണം. ദീപാവലിക്കായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക. എ.ആർ.റഹ്മാനാണ് സംഗീതം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook