പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ജയരാജ് സംവിധാനം ചെയ്യുന്ന വീരം. കുനാൽ കപൂർ നായകനാവുന്ന ചിത്രത്തിലെ വീ വിൽ റൈസ് എന്ന ഗാനം പുറത്തിറങ്ങി. ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ജെഫ് റോണയാണ്. ആലപിച്ചിരിക്കുന്നത് കാരി കിമ്മിൽ. ചിത്രം ഫെബ്രുവരി 24ന് പുറത്തിറങ്ങും.

വില്ല്യം ഷേക്‌സ്‌പിയറിന്റെ മാക്ബത്തിനെ ആസ്‌പദമാക്കിയാണ് ജയരാജ് വീരം ഒരുക്കിയിരിക്കുന്നത്. ഇന്ത്യയുടെ ചരിത്ര പശ്ചാത്തലം കൂടി ഉൾപ്പെടുത്തിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്.

എൺപത്തിയൊന്നാമത് ഓസ്കാർ പുരസ്കാരത്തിനുളള മത്സരത്തിൽ വീരത്തിലെ ഗാനവും ഇടം പിടിച്ചിരുന്നു. വീരത്തിലെ വീ വിൽ റൈസ് എന്ന ഗാനത്തിന് ഒർജിനൽ സോങ്ങ് വിഭാഗത്തിലാണ് അക്കാദമി അവാർഡ് നോമിനേഷൻ ലഭിച്ചിരുന്നത്. ലോകമെമ്പാടുമുളള 91 ഗാനങ്ങളാണ് അക്കാദമി അവാർഡ് ലിസ്റ്റിലുണ്ടായിരുന്നത്.

നേരത്തെ ആമിർ ഖാൻ, അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ എന്നീ പ്രമുഖർ വീരത്തെയും കുനാലിനെയും പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ