കാടിന്റെ ഉളളകങ്ങളിലുളള കാഴ്ചകള്‍ നമുക്ക് മുമ്പിലെത്തിക്കുന്നവരാണ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാര്‍. മൃഗങ്ങളുടേയും ഉരഗജീവികളുടേയും പക്ഷികളുടേയുമൊക്കെ അപൂര്‍വ്വ സുന്ദരമായ നിമിഷങ്ങള്‍ അവര്‍ ഒപ്പിയെടുത്ത് നമുക്ക് കാഴ്ചാ വിരുന്ന് നല്‍കാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്.

പാമ്പുകളെ കുറിച്ച് പറയുമ്പോള്‍ മനസില്‍ നിറയുന്ന ഭയത്തെ ഇഷ്ടമാക്കി മാറ്റുന്ന ഒരു വീഡിയോ ആണിത്. ഓറഞ്ച് നിറമുളള പാമ്പ് വെളളം കുടിക്കുന്ന വീഡിയോ ആണ് വ്യാപകമായ രീതിയില്‍ പ്രചരിച്ചത്. വളരെ സൗമ്യനായി ശാന്തതയോടെ വെളളം കുടിക്കുന്ന പാമ്പിനെയാണ് ദൃശ്യങ്ങളില്‍ കാണാനാവുക. നിരവധി പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

ആദ്യമായാണ് ഇത്രയും ‘ക്യൂട്ട്’ ആയ പാമ്പിനെ കാണുന്നതെന്ന് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചു. ലോകത്തെ ഏറ്റവും സുന്ദരനായ പാമ്പെന്നും കമന്റുകള്‍ വന്നു. ഒരു കുഞ്ഞിനെ പോലെയാണ് പാമ്പ് വെളളം കുടിക്കുന്നതെന്നും അഭിപ്രായം ഉയര്‍ന്നു. 10 ലക്ഷത്തിലധികം പേരാണ് വീഡിയോ ട്വിറ്ററില്‍ കണ്ടിരിക്കുന്നത്. കൂടാതെ ഒരു ലക്ഷത്തോളം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ