അമേരിക്കയിലെ ഫ്ലോറിഡയില്‍ തിരക്കേറിയ റോഡിലേക്ക് ചെറുവിമാനം തകര്‍ന്നുവീണു. സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ ഓടിക്കൊണ്ടിരുന്ന കാറുകള്‍ക്ക് മുകളിലേക്കാണ് വിമാനം തകര്‍ന്നുവീണത്. ബുധനാഴ്ച്ച ഉച്ച കഴിഞ്ഞ് നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അതേസമയം അപകടത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. ഇവരുടെ നില ഗുരുതരമല്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു സ്റ്റുഡിയോയുടെ സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.

അപകട സമയത്ത് രണ്ട് പേര്‍ മാത്രമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം രണ്ട് കാറുകള്‍ക്ക് മുകളിലേക്കാണ് പതിച്ചതെന്ന് സെന്റ് പീറ്റേഴ്സ്ബര്‍ഗ് പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി. വീഡിയോയും ഇവര്‍ പുറത്തുവിട്ടു. അതേസമയം സാങ്കേതിക തകരാറ് മൂലം വിമാനം വിജയകരമായി റോഡില്‍ ലാന്‍ഡ് ചെയ്യിച്ച പൈലറ്റിനെ സര്‍ക്കാര്‍ അദികൃതര്‍ അഭിനന്ദിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ