സ്‌ത്രീകളുടെ വസ്ത്രധാരണം എന്നും ഒരു ചർച്ചാവിഷയമാണ്. സ്ത്രീ എന്ത് ധരിക്കണമെന്നും ധരിക്കാൻ പാടില്ലെന്നും പറഞ്ഞ് നിരവധി അലിഖിത നിയമങ്ങൾ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ ഈ നിയമങ്ങളെയെല്ലാം കാറ്റിൽ പറത്തി കൊണ്ട് ശ്രദ്ധേയമാവുകയാണ് ഒരു പരസ്യം. എല്ലെ ഇന്ത്യയുടെ പരസ്യമാണ് ഇതിനോടകം പ്രേക്ഷക പ്രീതി നേടിയിരിക്കുന്നത്.

ഒരു കോഫി ഷോപ്പിലിരുന്ന് സംസാരിക്കുന്ന രണ്ട് പെൺകുട്ടികളിലൂടെയാണ് പരസ്യം തുടങ്ങുന്നത്. നടക്കുമ്പോഴും ഇരിക്കുമ്പോഴും നിൽക്കുമ്പോഴും വസ്ത്രത്തിന്റെ കയ്യും കഴുത്തും ഇറക്കവും ശ്രദ്ധിക്കുന്ന കുറച്ച് സ്ത്രീകളെയാണ് പരസ്യത്തിന്റെ ആദ്യ പകുതിയിൽ കാണുന്നത്. എന്നാൽ കുറച്ച് കഴിഞ്ഞ് കഥ മാറുന്നു. ആദ്യം കണ്ട ഈ സ്ത്രീകൾ തന്നെ വളരെ കൂളായി നടക്കുന്നതാണ് രണ്ടാം പകുതിയിൽ കാണുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook