കോഴിക്കോട് മാൻഹോളിൽ അകപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഓട്ടോ ഡ്രൈവറായ നൗഷാദ് മരണപ്പെട്ടത് മലയാളികൾക്ക് ഇന്നും തീരാദു:ഖമാണ്. സ്വന്തം ജീവൻ പോലും അപായപ്പെടുത്തി മറ്റൊരു ജീവനെ രക്ഷിക്കാൻ ചിലർ നടത്തുന്ന ഇത്തരം ശ്രമങ്ങളെ ഏത്ര വിലമതിച്ചാലും മതിയാകില്ല.

ഇത്തരത്തിലൊന്നാണ് ദക്ഷിണ-പൂർവ്വ ചൈനയിൽ നിന്നും പുറത്തുവരുന്നത്. ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് വീണ സ്ത്രീയെ കൈകളിൽ താങ്ങി രക്ഷിക്കാൻ ശ്രമിച്ച പൊലീസുദ്യോഗസ്ഥന്റെ വീഡിയോ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതിൽ എങ്ങിനെയാണ് കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് വീഴുന്ന സ്ത്രീയെ പൊലീസുദ്യോഗസ്ഥൻ രക്ഷിക്കുന്നതെന്ന് വ്യക്തമായി കാണാം.

അപകടത്തിൽ സ്ത്രീ രക്ഷപ്പെട്ടെങ്കിലും പൊലീസുകാരന് സാരമായി പരിക്കേറ്റു. അദ്ദേഹത്തിന്റെ നടുവിനാണ് പരിക്കേറ്റത്. അപകടത്തിൽ പെട്ട സ്ത്രീ ഭർത്താവുമായി കലഹിച്ച ശേഷം വിഷമത്തിലായിരുന്നുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook