അത്യപൂർവ്വമായി മാത്രമേ ഇത്തരം സംഭവങ്ങൾ ലോകത്താകമാനം നടക്കാറുള്ളൂ. സഹയാത്രികന്റെ ജീവൻ രക്ഷിക്കാൻ ചൈനയിൽ മെട്രോ തീവണ്ടി തളളി നീക്കിയാണ് സഹയാത്രികർ സഹായിച്ചത്. പ്ലാറ്റ്‌ഫോമും തീവണ്ടിയും തമ്മിലുള്ള അകലം നീട്ടുകയായിരുന്നു അവരുടെ ലക്ഷ്യം. അവരുടെ വിജയത്തിനിപ്പോൾ ഒരു ജീവന്റെ വിലയാണ്.

ബീജിങ്ങിലെ ഡോംഗ്‌സിമെൻ സ്റ്റേഷനിലാണ് യാത്രക്കാർ ഒന്നടങ്കം തീവണ്ടി തള്ളിനീക്കിയത്. തീവണ്ടിക്കും പാളത്തിനും ഇടയിൽ അകപ്പെട്ടുപോയ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിൽ റയിൽവേ സ്റ്റേഷനിലെ സുരക്ഷ വിഭാഗം പരാജയപ്പെട്ടതിന് പിന്നാലെയാണ് സഹയാത്രികർ ഒത്തുപിടിച്ചത്.

ചാനൽ ന്യൂസ് ഏഷ്യയാണ് ആഗസ്ത് മൂന്നിന് നടന്ന ഈ സംഭവം യൂട്യൂബിലൂടെ പുറത്തുവിട്ടത്. 54 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ രക്ഷാപ്രവർത്തനം പൂർണ്ണമായി കാണാം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ