ന്യൂസ് റൂമിൽ പലവിധ തമാശകളുടെ വീഡിയോ നമ്മൾ കണ്ടിട്ടുണ്ട്. എങ്കിലിതാ അവതാരകർ തമ്മിൽ വാക്പോരടിക്കുന്നതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പാക്കിസ്ഥാനിലാണ് സംഭവം.

കൂടെയുളള അവതാരകയെക്കുറിച്ചുളള പരാതി അവതാരകൻ പറയുന്നതാണ് വീഡിയോ. 30 സെക്കന്റ് ദൗർഘ്യമുളള വീഡിയോയിൽ അവതാരകയോട് അവതാരകൻ രോഷാകുലനാവുന്നത് കാണാം. എങ്ങനെയാണ് ഞാൻ ഇവൾക്കൊപ്പം വാർത്ത വായിക്കുകയെന്ന് അവതാരകൻ വീഡിയോയിൽ ചോദിക്കുന്നുണ്ട്. തന്നോട് മാന്യമായി സംസാരിക്കണമെന്ന് അവതാരക പറഞ്ഞെങ്കിലും പിന്നീട് മൗനം അവലംബിച്ചു. ന്യൂസ് ബ്രേക്കിലാണ് അവതാരകർ തമ്മിൽ വാക്പോര് ഉണ്ടായതെന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ