ഇംഗ്ലീഷ് അക്ഷരം പഠിക്കാത്തതിന് പട്ടിയെ യുവാവ് ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. നോട്ട്ബുക്കിൽ പട്ടിയെക്കൊണ്ട് ഇംഗ്ലീഷ് അക്ഷരമാല എഴുതിപ്പിക്കാനുളള ശ്രമത്തിലാണ് യുവാവ്. പക്ഷേ പട്ടി ഇത് ശ്രദ്ധിക്കുന്നില്ല. ഇതിൽ ദേഷ്യപ്പെട്ട് യുവാവ് പട്ടിയെ തുടരെ തുടരെ അടിക്കുന്നതാണ് വിഡിയോ. സോഷ്യൽ മീഡിയ വഴിയാണ് വിഡിയോ പുറത്തുവന്നിരിക്കുന്നത്.

വിഡിയോ പുറത്തുവന്നതിനുപിന്നാലെ യുവാവിനെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം വീടിന്റെ ടെറസിൽനിന്നും യുവാവ് പട്ടിയെ വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങൾ വൻ വിമർശനത്തിന് ഇടയാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ