ന്യൂഡൽഹി: മെട്രോ യാത്ര ഏറെ ആസ്വാദ്യകരമാണെന്ന് മലയാളികൾ അടുത്തറിഞ്ഞത് കൊച്ചി മെട്രോ പ്രവർത്തനം ആരംഭിച്ച ശേഷമാണ്. മെട്രോയുടെ ബോഗികളിൽ നിന്നുള്ള പുറംകാഴ്ചകളും സ്റ്റേഷനും എല്ലാം നന്നായി ആസ്വദിക്കപ്പെട്ടു.

മനുഷ്യനെ പോലെ തന്നെയാണ് കുരങ്ങനും മെട്രോ യാത്ര ആസ്വദിക്കുന്നതെന്നാണ് ഡൽഹി മെട്രോയിൽ നിന്നുള്ള ഈ കാഴ്ച വ്യക്തമാക്കുന്നത്. ഡൽഹി മെട്രോയ്ക്ക് അകത്ത് കയറിപ്പറ്റിയ ഒരു കുരങ്ങൻ ബോഗിയിൽ നിന്ന് അടുത്തതിലേക്ക് നടന്നും ചുറ്റുമുള്ള കാഴ്ചകൾ കണ്ടും യാത്ര ആവോളം ആസ്വദിച്ചു.

ഈ വിഡിയോ നവമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോൾ. 18 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോയിലാണ് കുരങ്ങന്റെ മെട്രോ യാത്ര പകർത്തിയിരിക്കുന്നത്. ട്രെയിനിലുണ്ടായിരുന്ന എല്ലാവരും ആശ്ചര്യത്തോടെയാണ് കുരങ്ങന്റെ പ്രവൃത്തികൾ നോക്കിക്കണ്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ