മുംബൈ: വാട്ടർ പൈപ്പ് പൊട്ടിത്തെറിച്ച ശക്തിയിൽ മഹീന്ദ്ര ബൊലേറോ വായുവിൽ ഉയർന്നു പൊങ്ങി. നോർത്ത് വെസ്റ്റ് മുംബൈയിലെ ബോറിവാലിയിലാണ് രാത്രിയിൽ പൈപ്പ് പൊട്ടിത്തെറിച്ചത്. ഇതിന്റെ ശക്തിയിൽ നിർത്തിയിട്ടിരുന്ന വാഹനം 10 അടിയോളം ഉയർന്നു പൊങ്ങി.

പൈപ്പ് പൊട്ടിയതിനെത്തുടർന്ന് പ്രദേശം മുഴുവൻ വെളളത്താൽ നിറഞ്ഞു. പൊട്ടിയ പൈപ്പിനു സമീപം നിർത്തിയിട്ടിരുന്ന വാഹനങ്ങൾ നീക്കം ചെയ്യുന്നതിനിടെയാണ് ശക്തമായ പൊട്ടിത്തെറി ഉണ്ടായത്. ബൊലേറോ വായുവിൽ ഉയർന്നു പൊങ്ങിയത് കണ്ടുനിന്നവരെ അതിശയപ്പെടുത്തി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

സംഭവത്തിനുപിന്നാലെ വാട്ടർ അതോറിറ്റി പൊട്ടിയ പൈപ്പ് അടച്ചതായാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ