പ്രിയ പ്രേക്ഷകർ കാത്തിരിക്കുക, നിങ്ങളെ കാണാൻ ജാങ്കോയും ഡ്യൂഡേട്ടനുമെത്തുന്നു. ജാങ്കോ ആന്റ് ഡ്യൂട്ടേട്ടന്റെ ടീസർ പുറത്തിറങ്ങി. നടൻ ജയറാമാണ് ടീസർ ഫെയ്‌സ്ബുക്കിൽ പങ്ക് വെച്ചത്.

എന്താണ് ജാങ്കോയും ഡ്യൂഡേട്ടനുമെന്ന് വ്യക്തമായില്ലെങ്കിലും ടീസർ കിടിലമായിട്ടുണ്ട്. 19 സെക്കന്റ് ദൈർഘ്യമുളള ടീസറിലുളളത് ജയറാമും ഗ്രിഗറി ജേക്കബുമാണ്. ഗ്രിഗറി ജേക്കബ് ജാങ്കോയാവുമ്പോൾ ഡ്യൂഡേട്ടനാവുന്നത് ജയറാമാണ്. ജയറാം ഒരു ഫൊട്ടോഗ്രഫറായാണെത്തുന്നത്. നല്ല ഫ്രീക്കൻ ലുക്കിൽ ഗ്രിഗറി ജേക്കബും ഒപ്പമുണ്ട്.

ടീസറിന്റെ അവസാനം ഒരു മൽസരത്തെക്കുറിച്ച് പറയുന്നുണ്ട്. ടീസർ എന്തിനെക്കുറിച്ചാണെന്നു കണ്ടെത്തി ജാങ്കോക്കും ഡ്യൂഡേട്ടനും ഇ-മെയിൽ ചെയ്യുക. വിജയികൾക്ക് ജാങ്കോയുടെയും ഡ്യൂട്ടേട്ടന്റെയും പ്രധാന വിഡിയോ പുറത്തിറങ്ങുന്ന ദിവസം ജയറാമിനെയും ഗ്രിഗറി ജേക്കബിനെയും കാണാനുളള അവസരം ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ