പ്രേതങ്ങൾക്കിപ്പോൾ വളരെ നല്ല കാലമാണ് കേരളത്തിൽ. പൃഥ്വിരാജ് ചിത്രം എസ്ര കാഴ്‌ചക്കാരെ പേടിപ്പിച്ച് തിയേറ്ററിൽ തകർത്തോടുമ്പോൾ വീണ്ടും വീണ്ടും പ്രേക്ഷകരെ ഞെട്ടിപ്പിക്കാനൊരുങ്ങുകയാണ് സിനിമാ പ്രവർത്തകർ. ഹിന്ദിയിൽ നിന്ന് അനുഷ്‌ക ശർമ്മ ഫില്ലോരിയുമായെത്തുമ്പോൾ തമിഴിൽ നിന്ന് പേടിപ്പിക്കാനെത്തുന്നത് നയൻതാരയാണ്.

നയൻതാര പ്രധാന കഥാപാത്രമായെത്തുന്ന ഹൊറർ ത്രില്ലർ ഡോറയുടെ ടീസർ പുറത്തിറങ്ങി. 55സെക്കന്റ് ദൈർഘ്യമുളള ടീസർ ഭയപ്പെടുത്തുന്ന സീനുകളാൽ സമ്പന്നമാണ്. അഞ്ച് ലക്ഷത്തിലധികം പേരാണ് ഇതിനോടകം ടീസർ കണ്ട് കഴിഞ്ഞത്. ശക്തമായ കഥാപാത്രമായാണ് നയൻതാര ചിത്രത്തിലെത്തുന്നത്. നയൻ താരയെ കൂടാതെ ഒരു കാറാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം.

മായയ്‌ക്ക് ശേഷമിറങ്ങുന്ന നയൻതാരയുടെ ഹൊറർ ചിത്രം കൂടിയാണ് ഡോറ. തമ്പി രാമയ്യ, ഹരീഷ് ഉത്തമൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ദാസ് രാമസ്വാമിയാണ് ഡോറയുടെ സംവിധായകൻ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ