മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുളള സ്നേഹബന്ധത്തിന്റെ കഥ നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട്. എന്നാല്‍ ഒരു പൂച്ചക്കുഞ്ഞിനോടെന്ന പോലെ ചീറ്റയോട് ബന്ധം പുലര്‍ത്തുന്നയാളുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി. ഗബ്രിയേല്‍ എന്ന ചീറ്റയും 50കാരനായ ഡോള്‍ഫ് സി വാക്കറും തമ്മിലുളള സ്നേഹബന്ധമാണ് ദൃശ്യങ്ങളായി പുറത്തുവന്നിരിക്കുന്നത്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും വീണ്ടും കണ്ടുമുട്ടിയപ്പോഴുളള മനോഹരമായ നിമിഷങ്ങളാണ് പകര്‍ത്തിയിരിക്കുന്നത്.

വീഡിയോ നവമാധ്യമങ്ങളില്‍ ഇതിനകം വൈറലായി മാറി. ദക്ഷിണാഫ്രിക്കയിലെ ബ്ലോംഫൊണ്ടൈനില്‍ എത്തിയ വാക്കറെ ചീറ്റ കെട്ടിപ്പിടിച്ചാണ് സ്വീകരിച്ചത്. പരിചയമില്ലാത്തവര്‍ ആണെങ്കില്‍ ആക്രമണ സ്വഭാവം കാണിക്കുന്ന ചീറ്റ ഒരു വര്‍ഷത്തിന് ശേഷം അദ്ദേഹത്തെ കണ്ട് തിരിച്ചറിഞ്ഞ് നക്കിത്തുടച്ചാണ് സ്നേഹം പ്രകടിപ്പിച്ചത്. മൃഗസംരക്ഷനായ ഇദ്ദേഹം പല മൃഗങ്ങളുമായും അടുത്തിട്ടുണ്ടെങ്കിലും ഗബ്രിയേലുമായി ഊഷ്മളമായ ബന്ധമാണ്. കൂടിന് പുറത്ത് രാത്രി മുഴുവന്‍ ഇരുവരും ഒരുമിച്ചാണ് കിടന്ന് ഉറങ്ങുകയും ചെയ്തത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ