അമിത വേഗതയാണ് മിക്കപ്പോഴും അപകടം ക്ഷണിച്ചു വരുത്തുന്നത്. അതാകട്ടെ പലപ്പോഴും ദാരുണമായ കാഴ്ചകളിലാണ് ചെന്ന് നിൽക്കുക. റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ ഇത്തരത്തിലൊരു അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടിരിക്കുകയാണ് ഒരു കുടുംബം.

ചൈനയിലെ ക്‌സിയാമെന്നിലാണ് ദമ്പതികൾ അവരുടെ കുഞ്ഞുങ്ങളുമായി നടുറോഡിൽ കുരുങ്ങിയത്. ഇവർ വന്ന കാർ അതിവേഗ പാതയുടെ മധ്യത്തിൽ കുരുങ്ങിയതോടെയാണ് രണ്ട് കുഞ്ഞുങ്ങളെയും കയ്യിലെടുത്ത് അച്ഛനും അമ്മയും പുറത്തിറങ്ങിയത്. പിന്നീട് റോഡിന്റെ മറുവശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അമിത വേഗതയിലെത്തിയ കാറ് ഉയർത്തിയ അപകട സാധ്യതയിൽ നിന്ന് തലനാരിഴയ്ക്ക് ഇവർ രക്ഷപ്പെട്ടത്.

നടുറോഡിൽ കാർ നിർത്തിയിട്ടിരിക്കുന്നത് നോക്കാതെയാണ് എസ്‌യു‌വി ചീറിപ്പാഞ്ഞ് വന്നത്. വാഹനങ്ങൾ വരുന്നത് ശ്രദ്ധിക്കാതെ റോഡിലേക്ക് ഇറങ്ങിയ ദമ്പതിമാർ തങ്ങളുടെ കാറിന്റെ പുറകിലാണ് നിന്നത്. ഈ സമയത്താണ് എസ്‌യുവി കാറിന്റെ പുറകുവശത്ത് ഇടിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook