അമേരിക്കയിലെ കാലിഫോർണിയ ഹൈവേയിലുണ്ടായ അപകടത്തിന്റെ ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന ബൈക്ക് യാത്രികന്റെ മുന്നിലൂടെ ഒരു കാർ കടന്നു പോയി. ഇതു ബൈക്ക് യാത്രികന് തീരെ ഇഷ്ടമായില്ല. അയാൾ കാറിനിട്ടു ചവിട്ടി. ബൈക്ക് യാത്രികനെ ഇടിക്കാനായി ശ്രമിച്ചപ്പോൾ കാറിനു നിയന്ത്രണം വിടുകയും ഡിവൈഡറിൽ ഇടിച്ച ശേഷം മറ്റൊരു കാറിൽ ഇടിക്കുകയും ചെയ്തു.

സംഭവത്തിനു തുടക്കമിട്ട ബൈക്ക് യാത്രികൻ ഒന്നുമറിയാത്ത രീതിയിൽ ബൈക്ക് ഓടിച്ചു പോവുകയും ചെയ്തു. അപകടത്തിന്റെ ദൃശ്യം മറ്റൊരു യാത്രികൻ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു. പല അപകടങ്ങളിലും നിരപരാധികളാണ് ഇരയാകുന്നതെന്ന് വ്യക്തമാക്കുന്നതു കൂടിയാണ് പുറത്തുവന്ന വിഡിയോ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ