പശുക്കളെപ്പോലെ തന്നെ കാളയേയും ഇന്ത്യക്കാർ നല്ല രീതിയിൽ തന്നെയാണ് വളർത്തുന്നത്. ഹരിയാനയിലുള്ള ഒരു കാളക്കൂറ്റന്രെ വിശേഷങ്ങളാണ് ഇന്ന് ലോകമാധ്യമങ്ങളിലെ ചർച്ച. ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഈ കാളക്കൂറ്റന്റെ പേര് സുൽത്താൻ എന്നാണ്. 8 വയസ്സുള്ള സുൽത്താന് 6 അടി പൊക്കവും 1 ടൺ ഭാരവുമാണ് ഉള്ളത്. ഏകദേശം 21 കോടി രൂപയാണ് ഇവന്രെ വില.

കാളയോട്ട മത്സരങ്ങളിലെല്ലാം സ്ഥിരം വിജയിയായ സുൽത്താൻ ഹരിയാനക്കാരുടെ അഭിമാനമാണ്. സുൽത്താന്റെ ഇഷ്ട ഭക്ഷണമെന്തെന്ന് ചോദിച്ചാൽ വിസ്ക്കി ആണെന്ന് ഉടമ പറയും. ദിവസവും ഒരു കുപ്പി വിസ്ക്കി നൽകിയില്ലെങ്കിൽ സുൽത്താൻ പ്രശ്നമുണ്ടാക്കുമെന്നും ഉടമ പറയുന്നു.

വിദേശ ചാനലായ ബാർക്കോഫ്റ്റ് ആനിമൽസ് സുൽത്താനെപ്പറ്റി തയ്യാറാക്കിയ ഡോക്യുമെന്ററിയിലാണ് ഇക്കാര്യങ്ങളെപ്പറ്റി പറയുന്നത്. ദിവസവും 5 കിലോ മീറ്റർ നടത്തവും 2 നേരമുളള കുളിയുമാണ് സുൽത്താന്റെ ദിനചര്യ .

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ