ഹോളണ്ടിലെ റോട്ടര്‍ഡാം മൃഗശാല സന്ദര്‍ശിക്കാനെത്തിയവരെ ചൊവ്വാഴ്ച്ച പതിവിന് വിപരീതമായ ഒരു കാഴ്ച്ചയാണ് കാത്തിരുന്നത്. വലുപ്പത്തിലും കരുത്തിലും ഏറെ മുന്നിലുളള ഒരു ജിറാഫിനെ കലമാന്‍ ആക്രമിക്കുന്ന കാഴ്ച്ച. കൊമ്പുകൊണ്ട് കുത്തിയിട്ട ജിറാഫിനെ മിനുറ്റുകളോളം മാന്‍ ആക്രമിച്ചു.

അവസാനം മാനില്‍ നിന്നും ഓടിയ ജിറാഫ് മറ്റ് ജിറാഫുകള്‍ക്കൊപ്പം ചേര്‍ന്നു. മൃഗശാല സന്ദര്‍ശിക്കാനെത്തിയ നിരവധി പേരാണ് ദൃശ്യം നേരിട്ട് കണ്ടത്. ചിലര്‍ ഇതിന്റെ വീഡിയോ പകര്‍ത്തി പോസ്റ്റ് ചെയ്തിട്ടുമുണ്ട്. മാനുകള്‍ക്കും ജിറാഫുകള്‍ക്കും ഒരു വേലിക്കൂട്ടിന് അകത്ത് തന്നെയാണുളളത്. നേരത്തേ ഇത്തരത്തിലുളള സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് മൃഗശാലാ അധികൃതര്‍ വ്യക്തമാക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ