ശിവകാര്‍ത്തികേയനൊപ്പം ഫഹദ് ഫാസിൽ എത്തുന്ന തമിഴ് ചിത്രം ‘വേലൈക്കാരന്റെ’ ടീസർ പുറത്തുവന്നു. ചിത്രത്തിൽ ഫഹദിന്റേത് ശക്തമായ കഥാപാത്രമാണെന്നാണ് ടീസർ നൽകുന്ന സൂചന. മൂന്നു നാലു രംഗങ്ങളിൽ ഫഹദ് ടീസറിൽ എത്തുന്നുണ്ട്. ടീസറിലെ ഫഹദിന്റെ എൻട്രിയും കിടിലനാണ്. നയൻതാരയും ടീസറിലുണ്ട്.

മോഹന്‍ രാജാണ് ചിത്രത്തിന്റെ സംവിധാനം. ‘തനി ഒരുവന്‍’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വില്ലനായാണ് ഫഹദ് എത്തുന്നത്. 24 എഎം സ്റ്റുഡിയോസാണ് നിര്‍മ്മാണം. ആക്ഷന്‍ ത്രില്ലര്‍ ശ്രേണിയിലുള്ളതാണ് വേലൈക്കാരന്‍. സ്നേഹ, പ്രകാശ് രാജ്, തമ്പി രാമയ്യ എന്നിവരും ചിത്രത്തിലുണ്ട്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ