ചെന്നൈ: 2014ലെ വന്‍ വിജയത്തിനുശേഷം വേലയില്ലാപട്ടധാരിയായി ധനുഷ് വീണ്ടും എത്തുന്നു. സൗന്ദര്യ രജനീകാന്ത് തിരകഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ അമലാ പോള്‍ ആണ് ധനുഷിന്‍റെ നായിക.

ഈ വര്‍ഷം തന്നെ പുറത്തിറങ്ങുന്ന പ്രിയദര്‍ശന്‍റെ ‘സില സമയങ്ങളില്‍’ എന്ന ചിത്രത്തിനു ശേഷം സമീര്‍ താഹിറിന്‍റെ ക്യാമറയില്‍ നെയ്തെടുക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമാവും ‘വേലയില്ലാ പട്ടധാരി 2’.

ബോളിവുഡിന്റെ പ്രിയതാരം കാജോള്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതകൂടിയുണ്ട് വേലയില്ലാ പട്ടധാരി 2ന്. ധനുഷിനു ജോലി ചെയ്യുന്ന കോര്‍പ്പറേറ്റ് കമ്പനിയുടെ ബോസിന്‍റെ വേഷമാണ് കാജോളിന്.

ഷോണ്‍ റോള്‍ഡനും അനിരുദ്ധ് രവിചന്ദറും സംഗീതം ചെയ്യുന്ന ചിത്രത്തില്‍ വിവേക്, സമുതിരകനി, ശരണ്യ പൊന്‍വണ്ണന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ