ധനുഷ് നായകനായെത്തുന്ന വേലയില്ലാ പട്ടധാരിയുടെ (വിഐപി) രണ്ടാം ഭാഗത്തിന്റെ ടീസർ പുറത്തിറങ്ങി. ആക്ഷൻ രംഗങ്ങളുമായി ടീസറിൽ നിറഞ്ഞു നിൽക്കുന്നത് ധനുഷ് തന്നെയാണ്. സമുദ്രക്കനിയെയും ടീസറിൽ കാണാം.

രജനീകാന്തിന്റെ മകളും ധനുഷിന്റെ ഭാര്യാ സഹോദരിയുമായ സൗന്ദര്യ രജനീകാന്താണ് വിഐപിയുടെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്. വണ്ടർ ബാർ ഫിലിംസാണ് വിഐപി 2 നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത് സൗന്ദര്യ രജനീകാന്ത് തന്നെയാണ്.കഥയും ഡയലോഗുമെഴുതിയിരിക്കുന്നത് ധനുഷാണ്.

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിഐപി 2. വേലയില്ലാ പട്ടധാരിയുടെ ആദ്യ ഭാഗം ഒരുപാട് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. രഘുവരൻ എന്ന എഞ്ചിനിയറിംങ്ങ് ബിരുദ ധാരിയായാണ് ധനുഷ് ഈ ചിത്രത്തിലെത്തിയിരുന്നത്. ബോളിവുഡ് താരം കാജോളാണ് വിഐപി 2വിൽ ഒരു പ്രധാന വേഷത്തിലെത്തുന്നത്. വലിയൊരിടവേളയ്‌ക്ക് ശേഷം കാജോൾ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് വിഐപി 2. അമല പോൾ, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook