ജയരാജ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം വീരത്തിലെ ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി. മേലേ മാണിക്യ കല്ലൊളി ചാർത്തും എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികൾ കാവാലം നാരായണപണിക്കരുടേതാണ്. എം.കെ.അർജുനൻ മാഷ് സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിദ്യാധരൻ മാഷും വൈക്കം വിജയലക്ഷ്‌മിയും ചേർന്നാണ്.

വില്യം ഷേക്‌സ്പിയറിന്റെ നോവലായ മാക്ബത്തിനെ ആസ്‌പദമാക്കി ഇറങ്ങുന്ന ചിത്രം ഇന്ത്യയുടെ ചരിത്ര പശ്ചാത്തലം കൂടി ഉൾപ്പെടുത്തിാണ് സിനിമയാക്കിയിരിക്കുന്നത്. വടക്കൻ മലബാറിലെ ചന്തു ചേകവരുടെ കഥ പറയുന്ന വടക്കൻ പാട്ടുകളും ചിത്രത്തിന്റെ കഥാതന്തുവിനെ സ്വാധീനിച്ചിട്ടുണ്ട്. കുനാൽ കപൂർ നായകനാകുന്ന ചിത്രത്തിൽ ദിവിന ഥാക്കൂർ ആണ് നായിക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook