ഹോംലി മീല്‍സ്, ബെന്‍ തുടങ്ങിയ സിനിമകളുടെ സംവിധായകനായ വിപിൻ ആറ്റ്‌ലിയും കൂട്ടരും അണിയിച്ചൊരുക്കിയ വട്ടമശ സമ്മേളനം സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. കലിംഗ ശശി, സാജു നവോദയ (പാഷാണം ഷാജി), അഞ്ജലി നായർ, കെ.ടി.എസ്.പടന്നയിൽ, മോസസ് തോമസ്, മെറീന മൈക്കിൾ, ഡൊമിനിക് തൊമ്മി, സംവിധായകരായ ജിബു ജേക്കബ്, ജൂഡ് ആന്റണി തുടങ്ങി നിരവധി പേർ ചിത്രത്തിൽ അണിനിരക്കുന്നു. എംസിസി സിനിമ കമ്പനിയുടെ ബാനറിൽ അമരേന്ദ്രൻ ബൈജുവാണ് ചിത്രം നിർമിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ ശ്രദ്ധ നേടിയിരുന്നു. പോസ്റ്ററിലെ വാചകങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയെടുത്തത്. മലയാളത്തിലെ ഏറ്റവും മോശം സിനിമയുടെ മോശം പോസ്റ്റര്‍ ഇതാ എന്നാണ് പോസ്റ്ററിന്റെ ക്യാപ്ഷന്‍. മാത്രമല്ല, കാണേണ്ടവര്‍ റിലീസിന്റെ അന്ന് തന്നെ കാണുക, കാരണം പിറ്റേന്ന് പടം ഉണ്ടാകുമെന്നു യാതൊരു ഉറപ്പുമില്ല എന്നും പോസ്റ്ററില്‍ പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook